Friday, May 17, 2024
keralaNews

തലസ്ഥാനത്ത് വലിയ സംഘര്‍ഷം; കെഎസ് യുക്കാരും പോലീസും ഏറ്റുമുട്ടി.

സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് കെ എസ് യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വലിയ സംഘര്‍ഷം.പൊലീസും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു ലാത്തി വീശുകയായിരുന്നു. പൊലീസിനു നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.തുടര്‍ന്ന് പൊലീസ് ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

കെ.എസ്.യു വൈസ് പ്രസിഡന്റ് സ്‌നേഹ ഉള്‍പ്പെടെയുള്ള വനിതാ പ്രവര്‍ത്തര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാര്‍ച്ച് നടത്തിയത്. വന്‍ സംഘര്‍ഷമാണ് തലസ്ഥാനത്ത് ഉടലെടുത്തിരിക്കുന്നത്.ആദ്യം കന്റോണ്‍മെന്റ് ഗേറ്റിനുമുന്നില്‍ പ്രവര്‍ത്തകരെ നേരിട്ട പൊലീസ് ശേഷം സെക്രട്ടറിയേറ്റിനുമുന്നിലുള്ളവരെയും വളഞ്ഞിട്ട് തല്ലുകയായിരുന്നു. കെഎസ്യു അദ്ധ്യക്ഷന്‍ അഭിജിത്തിനും ലാത്തിചാര്‍ജില്‍ പരുക്കേറ്റു.