Thursday, May 16, 2024
keralaNews

ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് ഇനി ധന്യന്‍

തിരുവനന്തപുരം: മലങ്കര കത്തോലിക്കസഭയുടെ പ്രഥമ മെത്രാപൊലിത്ത മാര്‍ ഇവാനിയോസിനെ ‘ധന്യന്‍’ പദവിയിലേക്ക് ഉയര്‍ത്തി. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള പദവിയാണ്. പ്രഖ്യാപനം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ന് വത്തിക്കാനില്‍ നടത്തി. പ്രഖ്യാപനത്തിന്റെ ഭാഗമായി നാളെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ പ്രത്യേക പ്രാര്‍ത്ഥന നടക്കും.