Saturday, May 11, 2024
indiakeralaNews

എ.പി.അബ്ദുല്ലക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു.

എ.പി.അബ്ദുല്ലക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് പുതിയ പാര്‍ട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്. 12 ഉപാധ്യക്ഷന്മാരും എട്ട് ജനറല്‍ സെക്രട്ടറിമാരും പട്ടികയിലുണ്ട്. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ആര്‍ക്കും ദേശീയ ഭാരവാഹിപ്പട്ടികയില്‍ ഇടംകിട്ടിയില്ല. കൃഷ്ണദാസ് പക്ഷത്തേയും ശോഭാ സുരേന്ദ്രനേയും പുനഃസംഘടനയില്‍ തഴഞ്ഞു.
ടോം വടക്കനെ ദേശീയ വക്താവായും തേജ്വസി സൂര്യയെ യുവമോര്‍ച്ച അധ്യക്ഷനായും തിരഞ്ഞെടുത്തു. പൂനം മഹാജനു പകരമാണ് തേജ്വസി സൂര്യ യുവമോര്‍ച്ച അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്. ബി.എല്‍.സന്തോഷ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. എന്‍ടിആറിന്റെ മകള്‍ പുരന്ദേശ്വരിയും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്.റാം മാധവ്, മുരളീധര്‍ റാവു, അനില്‍ ജെയിന്‍ എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കി വര്‍ധിപ്പിച്ചു. അനില്‍ ബലൂനി എംപിയാണ് മുഖ്യവക്താവ്. മീഡിയ ചുമതലയും അദ്ദേഹത്തിനായിരിക്കും. നിര്‍ണായകമായ ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാര്‍ട്ടി പുനഃസംഘടന.