Tuesday, April 30, 2024
indiaNews

ഡല്‍ഹിയില്‍ സ്‌ഫോടനം.

ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാ നിര്‍ദേശം.വിമാനത്താവളങ്ങള്‍, പ്രമുഖ സ്ഥാപനങ്ങള്‍,സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ എല്ലായിടത്തും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.സുരക്ഷ ശക്തമാക്കാന്‍ നടപടി സ്വീകരിച്ചതായി സിഐഎസ്എഫ് അറിയിച്ചു.സെന്‍ട്രല്‍ ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി കെട്ടിടത്തിന് 50 കിലോമീറ്റര്‍ അകലെയുള്ള നടപ്പാതയിലാണ് സ്ഫോടനം നടന്നത്.ഇവിടെയുണ്ടായിരുന്ന അഞ്ച് കാറുകള്‍ക്ക് കേടുപാട് ‌സംഭവിച്ചു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു.സുരക്ഷയുടെ ഭാഗമായി സ്ഥലത്ത് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അബ്ദുല്‍ കലാം റോഡ് പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടക്കുകയും ചെയ്തു. സൈനികരുടെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ് നടക്കുന്ന വിജയ ചൗക്കില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. ഏറെ സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണിത്.