Friday, May 17, 2024
keralaNews

ഇന്ത്യയില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങളാണ് നടക്കുന്നത് : ബി. രാധാകൃഷ്ണ മേനോന്‍

ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കുന്നത് വിപ്ലവകരമായ പരിവര്‍ത്തനമാണെന്ന് കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ഇന്‍ഡിപെന്റ് ഡയറക്ടര്‍ ബി.രാധാകൃഷ്ണമേനോന്‍ പറഞ്ഞു.മുട്ടപ്പള്ളിയില്‍ ഡോ:അംബേദ്കര്‍ മെമ്മോറിയല്‍ യുപി സ്‌കൂളില്‍ അഞ്ച് ലക്ഷം രൂപ വകയിരുത്തി കൊച്ചിന്‍ ഷിപ്പിയാര്‍ഡ് പണി പൂര്‍ത്തീകരിച്ച ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സ്വച്ച് ഭാരത് പദ്ധതിയുടെ കീഴില്‍ കേരളത്തില്‍ മാത്രം നാലു ലക്ഷത്തിന് മുകളില്‍ ടോയ്ലറ്റുകളാണ് പൂര്‍ത്തീകരിച്ചത്.കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സാമൂഹികക്ഷേമ ഫണ്ടില്‍ ഉള്‍പ്പെടുത്തി മേഖലയില്‍ കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു.യോഗത്തില്‍ പിടിഎ പ്രസിഡന്റ് സീമ അജേഷ് അധ്യക്ഷത വഹിച്ചു . ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി വിസി അജികുമാര്‍,സ്‌കൂള്‍ മാനേജര്‍ പിവി പ്രസാദ്, ഹെഡ്മാസ്റ്റര്‍ സുമ ടീച്ചര്‍, അനിയന്‍ എരുമേലി, കെ.ജിഷിബു,സന്തോഷ് പാലമൂട്ടില്‍, മോഹനന്‍ മുട്ടപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.