Wednesday, May 8, 2024
indiaNews

ഡല്‍ഹിയില്‍ റെയില്‍വേ കെട്ടിടത്തില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.

ഡല്‍ഹിയില്‍ റെയില്‍വേ കെട്ടിടത്തില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഫരീദാബാദ് സ്വദേശിനിയായ മുപ്പുതുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ റെയില്‍വേ ജീവനക്കാരനായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് സംഭവം നടന്നത്. പിടിയിലായ നാലുപേരും റയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ സ്ഥിരം ജീവനക്കാരാണ്. ജീവനക്കാര്‍ ഉപയോഗിക്കുന്ന മുറിയില്‍ എത്തിച്ചായിരുന്നു ബലാത്സംഗം. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.