Thursday, May 2, 2024
indiaNewsSportsworld

ട്വന്റി 20 ലോകകപ്പ് ; പാക്കിസ്ഥാനെതിരെ സെമിയില്‍ ഓസ്‌ട്രേലിയയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം.

ട്വന്റി 20 ലോകകപ്പ്  പാക്കിസ്ഥാനെതിരെ സെമിയില്‍ ഓസ്‌ട്രേലിയയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം.മുഹമ്മദ് റിസ്വാനും ഫഖര്‍ സമാനും അര്‍ധസെഞ്ചുറി നേടി. അര്‍ധ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനാണ് (52 പന്തില്‍ 3 ഫോറും 4 സിക്‌സും അടക്കം 67) പാക്കിസ്ഥാന്‍ ടോപ് സ്‌കോറര്‍. ഫഖര്‍ സമാന്‍ (32 പന്തില്‍ 3 ഫോറും 4 സിക്‌സും അടക്കം പുറത്താകാതെ 55), ക്യാപ്റ്റന്‍ ബാബര്‍ അസം (34 പന്തില്‍ 5 ഫോര്‍ അടക്കം 39) എന്നിവരും തിളങ്ങി. 10 ഓവറില്‍ 79 റണ്‍സ് ചേര്‍ത്തതിനു ശേഷമാണ് അസം റിസ്വാന്‍ സഖ്യം വേര്‍പിരിഞ്ഞത്. ആദം സാംപയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ഡേവിഡ് വാര്‍ണര്‍ക്കു ക്യാച് നല്‍കിയായിരുന്നു അസമിന്റെ പുറത്താകല്‍.ഓസീസിനായി മിച്ചെല്‍ സ്റ്റാര്‍ക് 4 ഓവറില്‍ 38 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ആദം സാംപ 4 ഓവറില്‍ 22 റണ്‍സ് വഴങ്ങയും, പാറ്റ് കമ്മിന്‍സ് 30 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.