Monday, May 6, 2024
indiaNewsSports

ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗ്; അശ്വിന്‍ ഓള്‍റൗണ്ടര്‍മാരില്‍ രണ്ടാം സ്ഥാനത്ത്

ദുബായ്: ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗ് ഏറ്റവും പുതിയ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തെത്തി.

ഇന്ത്യയുടെ ജഡേജയാണ് ഒന്നാം സ്ഥാനത്തുള്ളത്. വെസ്റ്റിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറിനെ പിന്തള്ളിയാണ് അശ്വിന്‍ രണ്ടാം സ്ഥാനത്തെത്തിയത്.അശ്വിന്റെ ടെസ്റ്റ് റാങ്കിംഗ് 341 ആണ് . ജഡേജയുടേത് 385 ആണ്. ഗ്രെനഡയില്‍ നടന്ന ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനത്തിന് ശേഷം വെസ്റ്റിന്‍ഡീസ് താരം കൈല്‍ മേയേഴ്സ് 11-ാം സ്ഥാനത്തെത്തി. നേരത്തെ 29-ാം സ്ഥാനത്തായിരുന്നു കൈല്‍ മേയേഴ്സ്. 198 ആണ് മേയേഴ്സിന്റെ റാങ്കിംഗ്.ബാറ്റര്‍മാരില്‍, പാകിസ്താനെതിരായ മിന്നും പ്രകടനമാണ് ഓസ്ട്രേലിയയുടെ ഉസ്മാന്‍ ഖവാജയ്ക്ക് ടെസ്റ്റ് റാങ്കിംഗില്‍ 7-ാം സ്ഥാനത്തെത്താന്‍

സഹായമായത്. ബാറ്റര്‍മാരുടെ പട്ടികയില്‍ ഓസ്ട്രേലിയന്‍ താരം മാര്‍നസ് ലാബുഷാഗ്‌നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയുമുണ്ട്. ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ പാറ്റ് ക്യുമ്മിന്‍സാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ താരം അശ്വിനാണ്. കൂടാതെ നാലാം സ്ഥാനത്ത് ഇന്ത്യയുടെ ബൂമ്രയും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.