എരുമേലി: മതസൗഹാര്‍ദ്ദത്തിന്റെയും മാനവ സാഹോദര്യത്തിന്റേയും വിള നിലമായി നാടിന് മാതൃകയായ എരുമേലിയില്‍ സൗഹാര്‍ദത്തിന്റെ വാതിലുകള്‍ തുറന്ന് ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. നീണ്ട ഒരു മാസത്തെ വ്രതാനുഷ്ടാനത്തിന്റെ സമാപനം കുറിച്ചുള്ള നോമ്പിനോടനുബന്ധിച്ച് എരുമേലി ജമാഅത്ത് കമ്മറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു.എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി , മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു , ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ഹരി , കെപിസിസി സെക്രട്ടറി അഡ്വ. പി എ സലിം, ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, ബിജെപി സംസ്ഥാന സമിതി അംഗം വി സി അജികുമാര്‍ , മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ , അഖില ഭാരത അയ്യപ്പ സേവ സംഘം എരുമേലി ശാഖാ പ്രസിഡന്റ് അനിയന്‍ എരുമേലി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എരുമേലി മണ്ഡലം കമ്മറ്റി പ്രസിഡന്റ് റ്റി വി ജോസഫ് , കേരള കോണ്‍ഗ്രസ് പ്രതിനിധി ജോസ് മടുക്കക്കുഴി, എരുമേലി ജമാഅത്ത് സെക്രട്ടറി സിഎഎ കരീം, ട്രഷറര്‍ സി യു അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.