Friday, May 17, 2024
keralaNews

പുണ്യം പൂങ്കാവനം രണ്ടാം ഘട്ട പദ്ധതി ആരംഭിച്ചു . 

പുണ്യം പൂങ്കാവനം ശബരിമല പാതയോരങ്ങൾ മാലിന്യ വിമുക്തമാക്കുന്ന രണ്ടാം ഘട്ട പദ്ധതി ആരംഭിച്ചു .കാഞ്ഞിരപ്പള്ളി  പട്ടിമറ്റം മുതൽ കുരിശു പള്ളി വരെ ഉള്ള ഭാഗങ്ങൾ ശുചികരണയജ്ഞo നടത്തി,  പട്ടിമറ്റത്തു നടന്ന പരിപാടിയിൽ  പുണ്യം പൂങ്കാവനം  എരുമേലി കോ – ഓർഡിനേറ്റർ  സബ് ഇൻസ്‌പെക്ടർ   എം എസ്  ഷിബു  അധ്യക്ഷത വഹിച്ചു, കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ യോഗം ഉദ്ഘാടനം ചെയുകയും ശുചീരണ പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. സാജൻ കുന്നത്ത് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു,  ഭൂമിയെയും, മണ്ണിനേയും, പ്രകൃതിയെയും വായു, ജല സ്രോതസുകളെയും സംരക്ഷിക്കുക എന്നത് ഈ കാലഘട്ടതിന്റെ ആവശ്യകത ആണെന്നും, ഈ സംസ്കാരം വളർത്തിയെടുത്തെങ്കിൽ മാത്രമേ മനുഷ്യന് നല്ലതായി ജീവിക്കാൻ സാധിക്കുകയുള്ളു എന്ന് അതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി  പഞ്ചായത്തിലെ എല്ലാ വാർഡുകളിലുo പദ്ധതി നടപ്പിലാക്കുമെന്നും ഉദ്ഘാടകൻ പറഞ്ഞു, ഈ പദ്ധതി ജനജീവിതത്തിന്  മാതൃകയും, സംസ്കാരവുമായി  നൽകുകയാണെന്നും  ക്ലീനിംഗ്  ഉദ്ഘടനം ചെയ്ത കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ . സാജൻ കുന്നത്ത്  പറഞ്ഞു.

പരിപാടിയിൽ  പട്ടിമറ്റം SNDP പ്രസിഡന്റ്‌ , ജമാ അത്ത്  ഇമാം, പാറത്തോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, ജനപ്രതിനിധികൾ പങ്കെടുക്കുകയും  ചെയ്തു,
തുടർന്ന് മണങ്ങലൂർ ജമാ അത്തിന്റെ കീഴിൽ നടന്ന പ്രവർത്തനങ്ങൾ ജില്ലാ കോ – ഓർഡിനേറ്റർ അശോക് കുമാർ , മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഇമാം അലിയാർ മൗലവി, അബ്ദുൽ അസിസ്,, പഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ ആർ  തങ്കപ്പൻ, വാർഡ് മെമ്പർമാർ, പുണ്യം പൂങ്കാവനം ടീം അംഗങ്ങൾ ആയ SI ജോർജ് കുട്ടി, ASI അനിൽ K പ്രകാശ്, CPO ജയലാൽ,വിശാൽ, പ്രവർത്തകരായ ടോമി പന്തലാനി, നിജിൽ, വിഷ്ണു, രാജൻ കൂവപ്പള്ളി, മനോജ്‌,, മേരി കുട്ടി, ഗീതമ്മ, ഷമീന,ഷാജി, ലത, എന്നിവർ നേതൃത്വം നൽകി.