Sunday, April 28, 2024
NewsSportsworld

ടി20 ലോകകപ്പ് പാകിസ്ഥാന് ബാറ്റിംഗ്

ഷാര്‍ജ: ടി20 ലോകകപ്പില്‍ പോരാട്ടത്തില്‍ സ്‌കോട്ലന്‍ഡിനെതിരെ പാകിസ്ഥാന് ബാറ്റിംഗ് . ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 35 റണ്‍സ് എന്ന നിലയിലാണ്. ബാബര്‍ അസമും(17), മുഹമ്മദ് റിസ്വാനുമാണ്(15) ക്രീസില്‍. ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ലാതെ ഇറങ്ങിയപ്പോള്‍ സ്‌കോട്ലന്‍ഡ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഗ്രൂപ്പ് രണ്ടില്‍ സെമി കളിക്കുന്ന ടീമുകളെ ഇതിനകം വ്യക്തമായതിനാല്‍ സ്‌കോട്ലന്‍ഡിന് ഇന്നത്തെ മത്സര ഫലം നിര്‍ണായകമല്ല.