Friday, May 3, 2024
NewsSports

ടി20 ലോകകപ്പ് ന്യൂസിലന്‍ഡിനെതിരെ സ്‌കോട്ലന്‍ഡിന് 173 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ സൂപ്പര്‍12 പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ സ്‌കോട്ലന്‍ഡിന് 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മാര്‍ട്ടിന്‍ ഗപ്ടിലിന്റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സടിച്ചു. 56 പന്തില്‍ 93 റണ്‍സടിച്ച ഗപ്ടിലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍.

52-3 എന്ന നിലയില്‍ തകര്‍ കിവീസിനെ നാലാം വിക്കറ്റില്‍ ഗപ്ടിലും ഗ്ലെന്‍ ഫിലിപ്‌സും സെഞ്ചുറി കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു. സ്‌കോട്ലന്‍ഡിനായി ബ്രാഡ്ലി വീലും സഫിയാന്‍ ഷെരീഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.