Monday, April 29, 2024
keralaNewsObituary

ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് നേഴ്സടക്കം രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍. മരിച്ചു.

വൈറ്റില തൈക്കൂടത്ത് ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് സ്വകാര്യ ആശുപത്രിയിലെ നേഴ്സടക്കം രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചു. നേഴ്സ് തൃശൂര്‍ വെറ്റിലപ്പാറ കിഴക്കനൂടന്‍ വീട്ടില്‍ ജീമോള്‍ കെ ജോഷി (24) ഹോസ്പിറ്റില്‍ അസിസ്റ്റന്റ് ആലപ്പുഴ അന്ധകാരനഴി പുളിക്കല്‍ വിന്‍സന്‍ വര്‍ഗീസ് (24) എന്നിവരാണ് മരിച്ചത്.മരിച്ച രണ്ടു പേരും നെട്ടൂരിലെ ലേക്ഷോര്‍ ആശുപത്രിയിലെ ജീവനക്കാരാണ്. ജോലിക്കായി ആശുപത്രിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. വൈറ്റിലയിലെ സ്വകാര്യ ബാങ്കില്‍ പോയി വരുന്നതിനിടെ തൈക്കൂടത്ത് വെച്ച് ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.ടാങ്കര്‍ ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. രണ്ട് പേരും തല്‍ക്ഷണം മരിച്ചതായാണ് ലഭ്യമായ വിവരം.