Wednesday, May 1, 2024
Newsworld

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും.

ജോ ബൈഡന്‍ ഇന്ന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കും.കനത്ത സുരക്ഷയിലാണ് വാഷിങ്ടണ്‍ ഡിസി. എന്നാല്‍ സത്യപ്രതിജ്ഞക്ക് മുന്‍പേ ഡോണള്‍ഡ് ട്രംപ് ഫ്‌ലോറിഡയിലേക്ക് പറക്കും.ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കുക അമേരിക്കയുടെ നാല്‍പ്പത്താറാമത് പ്രസിഡന്റായാണ്. ഇന്ത്യന്‍ സമയം രാത്രി 9.30ന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്. ഒപ്പം വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കൂടിയായ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്യും.