Wednesday, May 15, 2024
keralaNews

ധീരജ് രാജേന്ദ്രന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.

കണ്ണൂര്‍ ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റു കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ (21) മൃതദേഹം ഇന്ന് സംസ്‌കരിക്കും. കണ്ണൂര്‍ തൃച്ചംബരം പട്ടപ്പാറയിലെ പൊതുശ്മശാനത്തിന് സമീപം ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സിപിഎം വാങ്ങിയ സ്ഥലത്താണ് സംസ്‌കാരം. പിന്നീട് വീടിന് സമീപത്ത് ഇന്നലെ പാര്‍ട്ടി വാങ്ങിയ സ്ഥലത്ത് സ്മാരകമന്ദിരം നിര്‍മിക്കും.വൈകിട്ട് 5 മണിയോടെ മൃതദേഹം കണ്ണൂരില്‍ എത്തിക്കും. ജില്ലാ അതിര്‍ത്തി മുതല്‍ ബൈക്ക് റാലിയോട് കൂടിയ വിലാപയാത്രയും തലശേരി, കണ്ണൂര്‍ തളിപ്പറമ്പ്, തൃച്ചംബരത്തെ വസതി എന്നിവിടങ്ങളില്‍ പൊതുദര്‍ശനവുമുണ്ട്. വിലാപയാത്ര കടന്നുപോകുന്ന വഴിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കും. വൈകിട്ട് 4ന് ശേഷം തളിപ്പറമ്പില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.