Wednesday, May 22, 2024
indiaNews

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റി ‘കമലം’ എന്നാണ് പുതിയ പേര്.

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റി ഗുജറാത്ത് സര്‍ക്കാര്‍. ‘കമലം’ എന്നാണ് പുതിയ പേര്. ഡ്രാഗണ്‍ എന്ന പേര് ഒരു ഫലത്തിന് ചേരില്ലെന്നും അതിനാലാണ് പേരുമാറ്റമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.ഡ്രാഗണ്‍ ഫ്രൂട്ടിന്റെ രൂപം താമരപ്പൂവിനെപ്പോലെയാണ്. അതിനാലാണ് താമര അര്‍ഥം വരുന്ന കമലം എന്ന് പേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറച്ചു വര്‍ഷങ്ങളായി ഗുജറാത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് വലിയ തോതില്‍ ഗുജറാത്തില്‍ കൃഷിചെയ്തുവരുന്നുണ്ട്. ഗുജറാത്തിലെ കച്ച്, നവസരി പ്രദേശങ്ങളിലാണ് കൃഷി വ്യാപകം.കൂടാതെ ഗുജറാത്തിലെ ബി.ജെ.പി ഓഫിസിന്റെ പേരും കമലം എന്നാണ്.സംസ്ഥാന സര്‍ക്കാര്‍ പേരിന് പേറ്റന്റ് ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പേരുമാറ്റത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.