Thursday, April 18, 2024
keralaLocal NewsNews

സബ്‌സിഡി നിരക്കില്‍ പ്ലാവിന്‍ തൈ വിതരണം

എരുമേലി : അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റെ് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ‘വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ളി പ്ലാവിന്‍ തൈകള്‍’ വിതരണം ചെയ്യുന്നു.ഒന്നര വര്‍ഷം കൊണ്ട് കായ്ക്കുകയും വര്‍ഷത്തില്‍ രണ്ട് തവണ ഫലം തരുന്നതുമായ ‘വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ളി പ്ലാവിന്‍ തൈകള്‍’ 26-ാം തീയതി വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റിനു മുന്നില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റെ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും തൈ ഒന്നിന് 100/- രൂപ നിരക്കില്‍ ലഭ്യമാണെന്ന് പ്രസിഡന്റ് പ്രകാശ് പുളിക്കന്‍ അറിയിച്ചു.ഫോണ്‍ : 0482821045