Friday, May 17, 2024
keralaNewsObituary

 ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് തോട്ടുമുക്കത്ത് മാടാമ്പി സ്വദേശി കൂറപൊയില്‍ സുധീഷ് കെ പി (30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം തോട്ടുമുക്കം പുതിയനിടത്ത് വച്ചാണ് ജെസിബിയും എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ചത്. പരിക്കേറ്റ സുധീഷിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെയാണ് യുവാവിന്റെ മരണം സംഭവിച്ചത്. സംസ്‌കാരം പിന്നീട് നടക്കും. പ്രകാശനും ശോഭനയുമാണ് മാതാപിതാക്കള്‍. ഭാര്യ- രജനി. സഹോദരങ്ങള്‍- ധന്യ, മനോജ് .