Friday, May 3, 2024
keralaNews

ജൂണില്‍ നടത്താനിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചു.

ജൂണില്‍ നടത്താനിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.നേരത്തെ, മെയ് മാസം നടത്താനിരുന്ന എല്ലാ പരീക്ഷകളും പി.എസ്.സി റദ്ദാക്കിയിരുന്നു. ഡിഗ്രിതല പ്രിലിമിനറി പരീക്ഷയും വിവിധ ഡിപ്പാര്‍ട്ട്മെന്റ് തല പരീക്ഷകളും ഉള്‍പ്പെടെയാണ് റദ്ദാക്കിയത്.അതേസമയം, ജൂണില്‍ നടത്താനിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരിക്കുകയാണ്. ജൂണില്‍ നടത്താനിരുന്ന പരീക്ഷ ഒക്ടോബര്‍ പത്തിലേക്കാണ് മാറ്റിയത്.