Friday, April 26, 2024
keralaNews

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയശേഷം കണ്ടെത്തിയ ഒരു പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടു.

കോഴിക്കോട്:വെളളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയശേഷം കണ്ടെത്തിയ ഒരു പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടു.തന്റെ മകളെ തിരിച്ചു തരണമെന്നാവശ്യപ്പെട്ട അമ്മക്കൊപ്പം കുട്ടിയെ വിട്ടത്. കുട്ടിയുടെ അമ്മയുടെ ആവശ്യം പരിഗണിച്ചാണ് ഈ നടപടി. കുട്ടിയെ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് അമ്മ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച് സിഡബ്ല്യുസി ആണ് തീരുമാനം എടുത്തത്. ബാക്കി അഞ്ചു കുട്ടികളുടെ പുനരധിവാസം ഉള്‍പ്പെടെ ഉറപ്പാക്കാനും, ചില്‍ഡ്രന്‍സ് ഹോമില്‍ സുരക്ഷിതരല്ലെന്ന കുട്ടികളുടെ പരാതിയും ഇന്ന് വീണ്ടും സിഡബ്ല്യുസി യോഗം ചേരും.

ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാന്‍ ശ്രമം നടത്തിയതെന്ന് കുട്ടികള്‍ നേരത്തെ പൊലീസിന് മൊഴിനല്‍കിയിരുന്നു. കുട്ടികളുടെ എതിര്‍പ്പ് മറികടന്ന് തിരികെ ബാലമന്ദിരത്തിലെത്തിച്ചപ്പോള്‍ ഒരാള്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.തിരികെ ബാലമന്ദിരത്തിലെത്തിച്ചതിലും കുട്ടികള്‍ പ്രതിഷേധിച്ചു.