Saturday, April 27, 2024
indiaLocal NewsNewspolitics

ജാതിവിവേചനം: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു

തമിഴ്നാട്ടില്‍ കടുത്ത ജാതിവിവേചനം. കോയമ്പത്തൂര്‍ അന്നൂര്‍ വില്ലേജ് ഓഫിസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു. ഗൗണ്ടര്‍ വിഭാഗത്തിലെ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റന്റ് മുത്തുസ്വാമിയെക്കൊണ്ട് കാലു പിടിപ്പിച്ചത്. വീടിന്റെ രേഖകള്‍ ശരിയാക്കാനാണ് ഗോപിനാഥ് വില്ലേജ് ഓഫിസിലെത്തിയത്. മതിയായ രേഖകളില്ലാത്തതിനാല്‍ വില്ലേജ് ഓഫിസര്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. തര്‍ക്കത്തിനിടെ ഇയാള്‍ വില്ലേജ് ഓഫിസറെ അസഭ്യം പറഞ്ഞു. ഇത് തടയാന്‍ മുത്തുസ്വാമി ശ്രമിച്ചു. പിന്നാലെ ജോലികളയിക്കുമെന്ന് മുത്തുസ്വാമിയെ ഗൗണ്ടര്‍ ഭീഷണിപ്പെടുത്തി. ഇതിന് ശേഷമാണ് മുത്തുസ്വാമിയെ കൊണ്ട് ഗോപിനാഥ് കാലുപിടിപ്പിച്ചത്.