Thursday, May 9, 2024
keralaNews

ബ്രിട്ടനില്‍ നിന്നെത്തിയ 22 പേര്‍ക്ക് കോവിഡ്……

ബ്രിട്ടനില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. ബ്രിട്ടനില്‍ കൊറോണ വൈറസിന്റ പുതിയ വകഭേദം കണ്ടെത്തിയതിനാലാണ് ഇവിടെ നിന്നെത്തിയവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ഇന്ത്യയില്‍ ഭീതി ജനിപ്പിക്കുന്നത്.യുകെയില്‍ നിന്നോ യുകെ വഴിയോ ഡല്‍ഹിയിലെത്തിയ 11 പേര്‍, അമൃത്സറിലെത്തിയ 8 പേര്‍, കൊല്‍ക്കത്തയിലെത്തിയ 2 പേര്‍, ചെന്നൈയിലെത്തിയ ഒരാള്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതുവരെ എവിടെയും കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബ്രിട്ടനില്‍നിന്നു വരുന്ന എല്ലാ യാത്രക്കാരെയും ആര്‍ടി പിസിആര്‍ പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്. പരിശോധനാഫലത്തിനായി വിമാനത്താവളത്തില്‍ കാത്തിരിക്കാനും ഇവര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.പരിശോധനാഫലം പോസിറ്റീവ് ആയവ വിദഗ്ധ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള കേന്ദ്രത്തിലേക്ക് അയക്കും. ജനിതിക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കാനാണ് ഇത്.