Wednesday, May 8, 2024
HealthkeralaNews

വാസ്‌കുലര്‍; മൂലം കേരളത്തില്‍ ദിവസേന മുറിച്ചു നീക്കുന്നതു മുപ്പതോളം കാലുകള്‍

കൈകാലുകളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതു മൂലമാണ് അവയവങ്ങള്‍ മുറിച്ചു നീക്കേണ്ടി വരുന്നത്. വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള (വാസ്‌ക്)യാണ് കണക്ക് പുറത്തു വിട്ടത്.രോഗത്തെക്കുറിച്ചു ധാരണയില്ലാത്തതും ശരിയായ ചികിത്സ ലഭിക്കാത്തതുമാണ് അംഗപരിമിതിയിലേക്കു നയിക്കുന്നത്.

കൃത്യ സമയത്തു മികച്ച വാസ്‌കുലര്‍ സര്‍ജറി ചികിത്സ ഉറപ്പാക്കിയാല്‍ ഭൂരിഭാഗം വാസ്‌കുലര്‍ രോഗികളെയും അംഗപരിമിതിയില്‍ നിന്നു രക്ഷിക്കാന്‍ സാധിക്കും. 2030ഓടെ പ്രമേഹ രോഗികളുടെ എണ്ണം ഗണ്യമായി ഉയരുമെന്ന് ആധികാരിക മെഡിക്കല്‍ പഠനങ്ങള്‍ അടിവരയിടുന്നു. ഇത് വാസ്‌കുലര്‍ രോഗങ്ങള്‍ വര്‍ധിക്കുന്നതിനും ഇടയാക്കും. വാസ്‌കുലര്‍ രോഗങ്ങളെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ ശരിയായ അവബോധമില്ല. ‘അവയവ വിച്ഛേദന രഹിത കേരളം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഒരു വര്‍ഷം നീളുന്ന ബോധവല്‍ക്കരണ പരിപാടിക്കു തുടക്കമിിരിക്കുകയാണ് വാസ്‌കുലര്‍ സൊസൈറ്റി. വാസ്‌കുലര്‍ സര്‍ജറി ചികിത്സയിലൂടെ പരമാവധി ഒഴിവാക്കുകയാണ് ബോധവല്‍ക്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

‘അവയവ വിച്ഛേദന രഹിത കേരളം’ പ്രചാരണത്തിന്റെ ഭാഗമായി വാസ്‌കിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉള്‍പ്പടെ സംസ്ഥാനത്തുടനീളം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) തിരുവനന്തപുരം ഘടകവുമായി ചേര്‍ന്നു നടത്തിയ പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടിയില്‍ സൊസൈറ്റി പ്രസിഡന്റ് ഡോ.ആര്‍.സി.ശ്രീകുമാര്‍, ഡോ.ബിന്നി ജോണ്‍, ് ഡോ.വിമല്‍ ഐപ്, ഡോ.സുനില്‍ രാജേന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ജില്ലാ അടിസ്ഥാനത്തില്‍ മികച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ നടപടി തുടങ്ങിയെന്നു വാസ്‌കുലര്‍ സൊസൈറ്റിഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.vask.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.