Saturday, May 4, 2024
indiaNewsObituary

നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു.

ഹൈദരാബാദ്: നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു. തെലുങ്ക് നടിയും 26-കാരിയുമായ നടി ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ മാര്‍ച്ച് 18നായിരുന്നു സംഭവം.നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് വഴിയാത്രികയുടെ നേര്‍ക്കാണ് മറിഞ്ഞത്. കാറില്‍ ഗായത്രിയുടെ സുഹൃത്തും ഉണ്ടായിരുന്നു. കാറിടിച്ച യുവതിയെയും കാറിലുണ്ടായിരുന്ന ഗായത്രിയെയും സുഹൃത്തിനേയും ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മൂവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.അപകടമുണ്ടായ സ്ഥലത്ത് വെച്ച് തന്നെ ഗായത്രി മരിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. തെലുങ്കു വെബ് സീരീസ് മാഡം സര്‍ മാഡം ആന്തേയിലൂടെ പ്രശസ്തയായ നടിയാണ് ഗായത്രി. ഡോളി ഡി ക്രൂസ് എന്നാണ് യഥാര്‍ത്ഥ പേര്.