Sunday, May 5, 2024
keralaNews

ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് :ബെവ്കോ

ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് ബെവ്കോ. വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ ലിറ്ററിന് 600 രൂപയാണ് ജവാന്‍ റമ്മിന്റെ വില. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കണമെന്ന് ബെവ്കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ഇനിയും വില വര്‍ധിപ്പിച്ചാല്‍ വ്യാജമദ്യത്തിന്റെ ഉപയോഗം വ്യാപകമാകുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അതുകൊണ്ട് വിലവര്‍ധനയുടെ ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് നേരിട്ട് ഏല്‍ക്കാത്ത തരത്തില്‍ വര്‍ധനയ്ക്കാനുപാതികമായി നികുതി കുറയ്ക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.