Friday, May 3, 2024
indiaNewsUncategorized

ജമ്മുകശ്മീരില്‍ മൂന്ന് ഭീകരര്‍ പിടിയില്‍

ദില്ലി: ആയുധങ്ങളുമായി ജമ്മുകശ്മീരില്‍ മൂന്ന് ഭീകരര്‍ പിടിയില്‍. സോപോരയില്‍ നിന്നാണ് അല്‍ ബദര്‍ സംഘടനയിലെ അംഗങ്ങളായ മൂന്ന് പേരേയും പിടികൂടിയത്. ഇവരില്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തതായി ജമ്മു പൊലീസ് അറിയിച്ചു.

ഇന്നലെ ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സുരക്ഷ സേനക്ക് നേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ മരിച്ചിരുന്നു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. സുരക്ഷ ജോലിക്കിടെയാണ് ആക്രമണം നടന്നത്. ഭീകരര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ നടക്കുകയാണ്.