Wednesday, May 22, 2024
indiaNewsObituary

ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷ സേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷ സേന ഒരു ഭീകരനെ വധിച്ചു. ഷോപ്പിയാനിലെ കില്‍ബാലിലാണ് സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ പ്രദേശം സുരക്ഷ സേന വളഞ്ഞു. കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചതായി കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു.
ഇന്ന് രാവിലെ പുല്‍വാമയില്‍ നിന്നും ആയുധങ്ങളുമായി ജെയ്ഷെ മുഹമ്മദ് ഭീകരന്‍ പിടിയിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലാണ് ഇയാള്‍ പിടിയിലായത്.