Tuesday, April 30, 2024
keralaNews

എരുമേലിയിൽ ഇന്ന് 91 പേർ   കോവിഡ് ബാധിതർ. 

287  പേർ വീടുകളിൽ  ചികിത്സയിൽ. 
എരുമേലി: എരുമേലി പഞ്ചായത്തിൽ വിവിധ വാർഡുകളിലായി ഇന്ന് (22/01)  91 പേർക്ക്  കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു .
പഞ്ചായത്തിൽ ഇതുവരെ 287 പേർ വീടുകളിൽ ചികിത്സയിലാണെന്നും  ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 196 ടെസ്റ്റുകൾ നടത്തി.റ്റി പി  ആർ – 46. 4% ആണ് .
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് 8 എരുമേലിയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരിലെ നിരവധിപേർ കോവിഡ് കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിരീകരിച്ചിരുന്നു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ ജാഗ്രത തുടരണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.