Friday, April 26, 2024
keralaNewsUncategorized

ബെവ്കോയില്‍ മദ്യമില്ല; വ്യാജമദ്യ വില്‍പ്പനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ബെവ്കോ ഔട്ട്ലറ്റുകളില്‍ വില കുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.   

എക്സൈസ് ഇന്റലിജന്‍സ് ആണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ബെവ്കോ ഔട്ട്ലറ്റുകളില്‍ വില കുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി എക്സൈസ് കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

സ്പിരിറ്റിന് വില കൂടിയതോടെയാണ് സംസ്ഥാനത്ത് ക്വാര്‍ട്ടര്‍ മദ്യത്തിന്റെ ലഭ്യത കുറഞ്ഞതെന്ന് ബവ്റിജസ് കോര്‍പറേഷന്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ ചെലവുള്ള 180 എം.എല്‍ ക്വാര്‍ട്ടര്‍ മദ്യം ഇപ്പോള്‍ ഔട്ട്ലെറ്റുകളില്‍ എത്തുന്നില്ല.

150 മുതല്‍ 180 രൂപ വരെയാണ് ഇതിന് വില. 50 കെയ്സ് ക്വാര്‍ട്ടര്‍ മദ്യം വരെ ഓരോ ഔട്ട്ലെറ്റിലും ശരാശരി വില്‍ക്കാറുണ്ട്.

 

ഒരു കെയ്സില്‍ 48 കുപ്പി മദ്യമാണ് ഉണ്ടാകുന്നത്. 55 രൂപയുണ്ടായിരുന്ന സ്പിരിറ്റിന് ഇപ്പോള്‍ 75 രൂപ വരെയായിട്ടുണ്ട്. വില വര്‍ധിച്ചതോടെ മദ്യ ഉത്പാദനം നിര്‍ത്തുകയായിരുന്നു.

ഈ സാഹചര്യത്തില്‍ വ്യാജമദ്യ ലോബികളേയും അധികൃതര്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വ്യാജമദ്യ കേസുകളില്‍ ഉള്‍പ്പെട്ടവരും നിരീക്ഷണത്തിലാണ്.

എക്സൈസ് ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി പല സ്ഥലങ്ങളിലും റെയ്ഡ് നടന്നു വരുന്നുണ്ട്.