Monday, April 29, 2024
keralaLocal NewsNews

ജനപ്രതിനിധികൾ ഇടപെട്ടു; റോഡരികിലെ പുറമ്പോക്ക് ഭൂമിയിൽ പടുത ഷെഡിൽ  കിടക്കുന്ന അബ്ദുൾ സലാമിന്  വൈദ്യുതി ലഭിച്ചു. 

മെഴുകുതിരി വെട്ടത്തിൽ  റോഡരികിലെ പുറമ്പോക്ക് ഭൂമിയിൽ പടുത ഷെഡിൽ അന്തിയുറങ്ങുന്ന എരുമേലി കളപ്പുരയ്ക്കൽ വീട്ടിൽ അബ്ദുൾ സലാമിന്  വൈദ്യുതി ലഭിച്ചു. എരുമേലി -കാഞ്ഞിരപ്പള്ളി റോഡരികിൽ കൊരട്ടിക്ക് സമീപമാണ്  അബ്ദുസ്സലാമും ഭാര്യ ലൈലയും ദുരിത ജീവിതം നയിക്കുന്നത്.അബ്ദുസലാമിന്റേയും  കുടുംബത്തെയും ദുരവസ്ഥ  കേരള ബ്രേക്ക് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ടൗൺ വാർഡ് അംഗം നാസർ പനച്ചി, മുൻ ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ പ്രകാശ്  പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ്   സർക്കാരിന്റെ  പുതിയ നയം അനുസരിച്ച് വൈദ്യുതി ലഭിച്ചത്.ഇന്ന്  വൈകുന്നേരം  വൈദ്യുതി വകുപ്പ് എരുമേലി സെക്ഷന്‍ എ.ഇ മുഹമ്മദ് ബഷീര്‍,ഓവര്‍സിയര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഒാഫീസിലെ മുഴുവന്‍ ജീവനക്കാരുടെ സഹകരണത്തോടെയാണ് അബ്ദുസലാമിന് വൈദ്യുതി നല്കിയത്. വാര്‍ഡംഗം നാസര്‍ പനച്ചി,ഫ്യൂസ് കുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
ലൈന്‍മാന്‍മാരായ ബിജു എം.എന്‍ ,അഷറഫ് ,സജീവ് കുമാര്‍ എന്നിവരാണ് ലൈന്‍ വലിച്ച് നല്കിയത്.