Saturday, May 11, 2024
HealthkeralaNews

നിപ്പ: സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 68 പേര്‍ക്കും നിപ്പയില്ല

നിപ്പ സമ്പര്‍ക്കപ്പട്ടികയിലുള്ള 22 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇന്നലെ രാവിലെ 15 പേരുടെയും വൈകിട്ട് 7 പേരുടെയും ഫലമാണു വന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു പരിശോധന. ഇതോടെ, ഹൈ റിസ്‌ക് സമ്പര്‍ക്കത്തിലുണ്ടായിരുന്ന 68 പേര്‍ക്കും നിപ്പയില്ലെന്നു സ്ഥിരീകരിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാംപിളുകള്‍ ഇന്നു പരിശോധനയ്ക്ക് അയയ്ക്കും.

ഇപ്പോള്‍ 274 പേരാണു സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അതില്‍ 149 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. മറ്റ് ജില്ലകളിലുള്ളവര്‍ 47 പേര്‍. സമ്പര്‍ക്കപ്പട്ടികയിലുള്ള 7 പേര്‍ക്കാണു രോഗലക്ഷണമുള്ളത്. അതില്‍ ആരുടെയും ലക്ഷണങ്ങള്‍ തീവ്രമല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിപ്പയുടെ ഉറവിടം തേടി പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം കോഴിക്കോട് പാഴൂരിലെത്തി. വവ്വാലിന്റെ ആവാസകേന്ദ്രങ്ങള്‍ പരിശോധിച്ചു.