Monday, April 29, 2024
keralaLocal NewsNews

ജനകീയ പ്രതിഷേധം ;കുടുംബങ്ങൾക്ക് ആശ്വാസമായി ധനസഹായം 

എരുമേലി:രണ്ട് കുടുംബങ്ങളുടെ ദുഃഖത്തിന്  മുന്നിൽ നടന്ന ജനകീയ പ്രതിഷേധം കുടുംബങ്ങളുടെയും ചെറിയ ആശ്വാസത്തിന് ഇടയായി.ഇന്ന് രാവിലെ 7 മണിയോടെ ടാപ്പിംഗിനായി  തോട്ടത്തിലെത്തിയ തോമസ് ആൻറണിയെയും,പേരക്കുട്ടിയുമൊത്തം വീടിനു മുന്നിൽ പത്രം വായിക്കുകയായിരുന്ന ചാക്കോച്ചനുമാണ്  അപ്രതീക്ഷിതമായി  എത്തിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ അതിദാരുണമായി മരിച്ചത്. ഇതാണ് മലയോരമേഖലയിൽ  ജനകീയ പ്രതിഷേധത്തിന് വഴിയൊരുക്കിയത്.
രാവിലെ 7 മണിയോടെ സംഭവമറിഞ്ഞ നാട്ടുകാർ കണമലയിൽ തടിച്ചു കൂടുകയും വാഹനഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധത്തിന് ഒരുങ്ങുകയായിരുന്നു. ആഴ്ചകൾക്ക് മുമ്പ് കണമലയിൽ കാട്ടുപോത്തിനെ കണ്ടുവെന്ന്  നാട്ടുകാർ  വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും വനം വകുപ്പ്  സ്വീകരിച്ചില്ല നാട്ടുകാർ പറഞ്ഞു. രാവിലെ മുതൽ കനത്ത വെയിലിലും – ഉച്ചയ്ക്കുശേഷം കനത്ത മഴയും നനഞ്ഞുമാണ് ജനങ്ങൾ പ്രതിഷേധത്തിന് പിന്തുണ നൽകിയത്.ആക്രമണകാരിയായ കാട്ടുപോത്തിനെ  വെടിവെച്ച് കൊല്ലാൻ കളക്ടർ നൽകിയ ഉത്തരവ് ജനങ്ങൾക്ക് ആശ്വാസമായി.നൂറുകണക്കിന് പേരാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്.
വൈകുന്നേരത്തോടെ കളക്ടർ എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി ധനസഹായം പ്രഖ്യാപിച്ചത് അവിടെയാണ് പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും,എംപിയും,എംഎൽഎയും പ്രതിഷേധക്കാർക്ക് പിന്തുണയേകി.രാവിലെ മുതൽ പോലീസും പ്രതിഷേധം നേരിൽ കണ്ടു.എരുമേലി പമ്പ പാതയും, കണമല മുണ്ടക്കയം പാതയും,കണമല ഉമ്മിക്കുപ്പ പാതയും പൂർണമായും അടച്ചാണ് പ്രതിഷേധത്തിന് ജനങ്ങൾ പിന്തുണ നൽകിയത്. കാട്ടുപോത്തിന്റെ ആക്രമണം സംബന്ധിച്ച് നിയമസഭയിൽ വിഷയം ഉന്നയിക്കുമെന്നും എംഎൽഎ തിരൂർ രാധാകൃഷ്ണൻ പറഞ്ഞതായും  പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു