Monday, May 13, 2024
Local NewsNews

എരുമേലിയില്‍ കോവിഡ് ബാധിതര്‍ക്ക് സാന്ത്വനമായി പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്തു

കോവിഡിന്റെ പിടിയിലമര്‍ന്ന എരുമേലി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ഒഴക്കനാട് പാത്തിക്കയ്ക്കാവിലും ,നാലാം വാര്‍ഡായ ചെറുവള്ളി എസ്റ്റേറ്റിലും കോവിഡ് ബാധിതര്‍ക്ക് സാന്ത്വനമായി പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്തു.

രണ്ട് വാര്‍ഡുകളിലായി 50 ഓളം കുടുംബങ്ങള്‍ക്കാണ് ഇന്ന് ഭക്ഷണം നല്‍കിയത് . യുഡിഎഫ് , തോട്ടം തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന ഭക്ഷണ പൊതികളുടെ വിതരണത്തിന് റ്റിറ്റിസിയു കണ്‍വീനര്‍ റജി, റ്റിറ്റിസിയു (യു) കണ്‍വീനര്‍ ബിജു , എകെപിഎല്‍യു (ആര്‍എസ്പി) കണ്‍വീനര്‍ എ.ജെ ബിജു, കെ പി എല്‍ സി കണ്‍വീനര്‍ താജുദീന്‍ , വാര്‍ഡുകളിലെ ഭക്ഷണ വിതരണത്തിന് മുന്‍ കൈ എടുത്ത് പ്രവര്‍ത്തിച്ച എണസ്റ്റ് ചെറുവള്ളി എന്നിവര്‍ നേതൃത്വം നല്‍കി .