Thursday, May 2, 2024
keralaNews

ചേനപ്പാടി പാതിപാറ -മൂഴിക്കല്‍ പടി റോഡ് ഉദ്ഘാടനം ചെയ്തു.

എരുമേലി: പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ ചേനപ്പാടി പാതിപാറ – മൂഴിക്കല്‍ പടി റോഡ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി ഉദ്ഘാടനം ചെയ്തു. കെ ഡി രാജു അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് കൃഷ്ണകുമാര്‍ , പഞ്ചായത്ത് അംഗങ്ങളായ പി കെ തുളസി, ടി വി ഹര്‍ഷകുമാര്‍ , താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി പി രാധാകൃഷ്ണന്‍ നായര്‍ ,സുമാ മാത്യു, ജോസഫ് ചാക്കോ എന്നിവര്‍ സംസാരിച്ചു.