Friday, May 17, 2024
keralaNewspolitics

തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിനായിരിക്കും വോട്ടെണ്ണല്‍.

മെയ് 11 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തില്‍ കൂടാതെ ഒഡിഷയിലും ഉത്തരാഖണ്ഡിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം മെയ് നാലിന് പുറത്തിറക്കും. 11 വരെ വരെ പത്രിക സമര്‍പ്പിക്കാമെന്നും 12നായിരിക്കും സൂക്ഷ്മ പരിശോധനയെന്നും കമ്മീഷന്‍ അറിയിച്ചു. മെയ് 16 വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാന്‍ കഴിയും. പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. അത്തരം ചര്‍ച്ചകള്‍ നേരത്തെ തന്നെ യുഡിഎഫിലുണ്ടായിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിയാകുന്നത് സംബന്ധിച്ച് ഉമാ തോമസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

തൃക്കാക്കര നഗരസഭയും കൊച്ചി ഡിവിഷന്റെ വിവിധ വാര്‍ഡുകളും ഉള്‍പ്പെടുന്ന നിയോജക മണ്ഡലമാണ് തൃക്കാക്കര.