Sunday, May 12, 2024
Local NewsNews

ആലപ്രയില്‍ ആംബുലന്‍സ് സമര്‍പ്പിച്ചു

ആലപ്ര: കരുണാലയം പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെ സാധ്യമാക്കിയ ആംബുലന്‍സ് സമര്‍പ്പണവും – വിവിധ പരീക്ഷ കളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും നടന്നു. എ.എം അബ്ദുസ്സമദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എ. അബ്ദുല്‍ ഹക്കീം മുഖ്യ പ്രഭാഷണം നടത്തി. സാലിഹ് മൗലവി, മണിമല ഗ്രാമ പഞ്ചായത്ത് അംഗം പി.എസ്. ജമീല ബീവി, സോമ നാഥന്‍ നായര്‍ , എം.ആര്‍. വിശ്വംഭരന്‍ , വി.എസ്.ശരത്, ശിബി.വി.എസ്, കെ.ആര്‍. കുട്ടപ്പന്‍ , അസീസ് മൗലവി, മോഹന ചന്ദ്രന്‍ പി.ആര്‍. കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല ബീവി, എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് എ.എം. അബ്ദുസമദ് ആംബുലന്‍സ് സമര്‍പ്പണം നടത്തി. വിദ്യാര്‍ഥികള്‍ക്ക് മെമന്റോ വിതരണവും നടന്നു. കരുണാലയം പ്രസിഡന്റ് വി.കെ.ഷാ ഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി യൂസഫ് എം.എം. സ്വാഗതം പറഞ്ഞു. ട്രഷറര്‍ എം.എന്‍. പീരുക്കുട്ടി നന്ദി പറഞ്ഞു.