Monday, April 29, 2024
Local NewsNews

ചീനിമരത്ത് റോഡരികിലെ മരം ഭീഷണിയാകുന്നതായി പരാതി

എരുമേലി : ശബരിമല തീര്‍ത്ഥാടന പാതയായ എരുമേലി – പമ്പാവാലി പാതയില്‍ ചീനിമരത്തിന് സമീപമാണ് റോഡരികില്‍ മരം റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്നത്.                                                               

റോഡിന്റെ വീതികൂട്ടലിന്റെ ഭാഗമായി നടന്ന പണിയില്‍ മണ്ണ് എടുത്ത് മാറ്റിയതാണ് മണ്‍തിട്ടയ്ക്ക് മുകളില്‍ വന്‍മരം നില്‍ക്കാന്‍ കാരണമായത്.

മഴയോ – ശക്തമായ കാറ്റോ ഉണ്ടായാല്‍ മണ്‍തിട്ടക്ക് മുകളില്‍ നില്‍ക്കുന്ന മരം റോഡില്‍ തന്നെ വീഴുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്വകാര്യ വാഹനങ്ങളും, ബസുകളുമടക്കം ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന ഇവിടെ മരം ഭീഷണിയാണെന്നും , അടിയന്തിരമായി മരം മുറിച്ച് മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.