Friday, May 17, 2024
indiaNews

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത് 3,10,64,908 പേര്‍ക്ക്

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 38,079 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ മൂന്ന് കോടിയിലേറെ ആയി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3,10,64,908 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 560 പേര്‍ രോഗബാധിതരായി മരണമടഞ്ഞതായാണ് ഇന്ന് പുറത്ത് വന്ന ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 4,13,091 പേരാണ് ഇതുവരെ കൊവിഡിന് കീഴടങ്ങിയത്. നിലവില്‍ നാല് ലക്ഷത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. അതേസമയം രോഗമുക്തി നിരക്ക് 97.31 ശതമാനമായി ഉയര്‍ന്നത് ആശ്വാസകരമാണ്.