Thursday, May 2, 2024
keralaNews

അതിഥി തൊഴിലാളിയായ യുവതിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു

ഇടുക്കി: അതിഥി തൊഴിലാളിയായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റില്‍. കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഓട്ടോ ഡ്രൈവര്‍ യുവതി വെള്ളമെടുക്കാന്‍ പോയപ്പോള്‍ പുറകെ ചെന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.    സംഭവത്തില്‍ കുളപ്പാറചാല്‍ കാഞ്ഞിരം മൂട്ടില്‍ സിജു ക്ലീറ്റസിനെ പൊലീസ് പിടികൂടി. ഓട്ടോ ഡ്രൈവറായ സിജു, രാജകുമാരി ബി ഡിവിഷന് സമീപത്ത് കൂടി പോകുന്നതിനിടെയാണ് യുവതി താമസിക്കുന്ന വീടിന് സമീപത്ത് ഓട്ടോ നിര്‍ത്തി വെള്ളം ചോദിച്ച് വീട്ടിലേക്ക് ചെന്നത്. വെള്ളം എടുക്കുന്നതിനായി യുവതി അകത്തേയ്ക്ക് പോയ സമയം ഇയാള്‍ വീടിനുള്ളില്‍ കയറി. തുടര്‍ന്ന് മുന്‍ വശത്തെ വാതില്‍ കുറ്റിയിട്ടു. ഈ സമയം അടുക്കളയിലേക്ക് വെളളമെടുക്കാനായി പോവുകയായിരുന്ന യുവതിയുടെ പിന്നാലെ ചെന്ന് കയറിപ്പിടിക്കുകയായിരുന്നു. സിജു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കുറതി മാറിയ യുവതി അടുക്കള വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചു.                                എന്നാല്‍ പുറകെ എത്തിയ സിജു യുവതിയെ വലിച്ച് നിലത്തിട്ടു.തുടര്‍ന്ന് അടുക്കളയില്‍ നിന്നും ഇയാള്‍ യുവതിയെ വലിച്ചിഴക്ക് കിടപ്പ് മുറിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സിജു, യുവതി രക്ഷപ്പെടാനായി തുറന്ന അടുക്കള വശത്തെ വാതില്‍ അടക്കാന്‍ ശ്രമിക്കുന്ന സമയത്ത് യുവതി മുന്‍വശത്തെ വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വിവരം സമീപവാസികളെ അറിയിച്ചു. സംഭവം അറിഞ്ഞ അയല്‍വാസികളും നാട്ടുകാരും യുവതിയുടെ വീട്ടിലേക്ക് എത്തിയെങ്കിലും സിജു ഇവിടെ നിന്നും ഓട്ടോയുമായി രക്ഷപ്പെട്ടിരുന്നു. രാജാക്കാട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സിജുവിനെ അറസ്റ്റ് ചെയ്തത്.