Thursday, May 9, 2024
indiaNewspolitics

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആം ആദ്മി എം.എല്‍.എ.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. ആശുപത്രി കിടക്കകള്‍, അവശ്യമരുന്നുകള്‍, ഓക്സിജന്‍, മറ്റു സൗകര്യങ്ങള്‍ ലഭിക്കാതെ തലസ്ഥാന നഗരത്തിലെ ജനങ്ങള്‍ പിടയുന്നത് വേദനയുണ്ടാക്കുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. ഷൊയ്ബ് ഇക്ബാല്‍ എം എല്‍ എ ആണ് ഡല്‍ഹി ഹൈക്കോടതിയോട് ആവശ്യം ഉന്നയിച്ചത്.
ജനങ്ങളോ താനോ പറയുന്നത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഞാന്‍ ഇവിടെ ആറു തവണ എം.എല്‍.എയായിരുന്നു. കൂട്ടത്തില്‍ മുതിര്‍ന്നയാള്‍. ആരും ഇവിടെ ഒന്നും കേള്‍ക്കാനില്ല, ഒരു നോഡല്‍ ഓഫിസര്‍ പോലുമില്ല. അടിയന്തരമായി ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.