Friday, May 10, 2024
keralaNews

ചന്ദ്രകളഭം ചാർത്തി ………………….. പി ടി തോമസിന്  കേരളം വിട നൽകി 

ഇന്നലെ അന്തരിച്ച തൃക്കാക്കര എംഎൽഎ  പി ടി തോമസിന്  കേരളം വിട നൽകി.കൊച്ചി രവിപുരം ശ്മശാനത്തിൽ ഇന്ന് വൈകുന്നേരം 6.45 ഓടെയാണ്  പിടിക്ക്  അന്ത്യവിശ്രമം  ഒരുക്കിയത്. മൃതദേഹം സംസ്‌കരിച്ചു.
രാഷ്ട്രീയ സാംസ്കാരിക നേതാക്കളിൽ ചന്ദ്രകളഭം ചാർത്തും പോലെ തിളങ്ങുകയും  തന്റെ നിലപാടുകളിലും – വിശ്വാസങ്ങളിലും പാറപോലെ  ഉറച്ചുനിന്ന ഒരു  മനുഷ്യസ്നേഹിയായ ജനപ്രതിനിധിയാണ് കേരള ജനതയ്ക്ക് നഷ്ടമായത്.ആയിരക്കണക്കിന് ജനങ്ങളാണ്  തങ്ങളുടെ  നേതാവിന്റെ  വേർപാടിൽ അനുശോചനം അറിയിച്ച്  വിവിധ കേന്ദ്രങ്ങളിൽ എത്തിയത് . കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ , കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മന്ത്രിമാരായ വി എൻ വാസവൻ ,കെ . രാധാകൃഷ്ണൻ ,  പി രാജീവ്  അടക്കം കലാകായിക മേഖലകളിലെ പ്രമുഖർ, എംപിമാർ എംഎൽഎമാർ , മറ്റ് ജനപ്രതിനിധികൾ സാംസ്കാരിക നായകന്മാർ വിവിധ മേഖലകളിലെ നിരവധി ആളുകളാണ്  സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. എംപി പി എം എൽ എ എൽ എ എന്നീ നിലകളിൽ വർഷങ്ങളായി പ്രവർത്തിച്ച പി ടി തോമസിന് തന്റെ  ആഗ്രഹം അനുസരിച്ചുള്ള സംസ്കാരമാണ് നടത്തിയത് .ഭാര്യക്കും, മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം പാർട്ടി പ്രവർത്തകരും – നേതാക്കളും അനുശോചനമറിയിച്ചു എത്തിയിരുന്നു .