Wednesday, May 8, 2024
keralaLocal NewsNews

ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിയ സംഭവം; ബോധപൂര്‍വ്വമല്ലെന്ന് വെച്ചുച്ചിറ പോലീസ് 

വെച്ചുച്ചിറ : ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് വെച്ചൂച്ചിറ പോലീസ് നടത്തിയ അന്വേഷണത്തിൽ  സംഭവം യാദൃശ്ചികമാണെന്ന് കണ്ടെത്തി.റാന്നി കൊല്ലമുള 15 ലാണ് സംഭവം.
ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് നായയുടെ ഉടമയെ വിളിച്ചുവരുത്തി അന്വേഷിച്ചതായി വെച്ചുച്ചിറ എസ്  എച്ച് ഒ  പറഞ്ഞു.ചങ്ങലയിൽ കെട്ടിയിരുന്ന ഉടമയുടെ നായ ചത്തു പോവുകയും അതുവഴി വന്ന മറ്റൊരു നായയുടെ കഴുത്തിലെ ബെൽറ്റിൽ  കുരുങ്ങുകയായിരുന്നു.
ഇതേ തുടർന്ന് നായ ബഹളമുണ്ടാക്കിയപ്പോൾ ഉടമ നായയുടെ കഴുത്തിൽ ചങ്ങല അഴിച്ചുവിടുകയായിരുന്നു.തുടർന്ന് നായ ചത്ത നായയുമായി ഓടുകയായിരുന്നു. ജീവനുള്ള നായയുടെ ദേഹത്തു നിന്ന് ചങ്ങല ഊരി പോകുമെന്ന് വിചാരിച്ചു വെങ്കിലും  അതുണ്ടായില്ല.ഇതോടെയാണ് ചത്ത നായ ജീവനുള്ള നായയുടെ ദേഹത്ത്  കുരുങ്ങിയത്. സംഭവം  ബോധപൂർവ്വം അല്ലെന്നും എസ്  എച്ച് ഒ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കേസ് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു