Friday, May 10, 2024
indiakeralaNews

ഗോതമ്പ് കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ചു.

രാജ്യത്ത് നിന്നുള്ള ഗോതമ്പ് കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രാദേശികമായ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഗോതമ്പ് കയറ്റുമതി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ദശാബ്ദത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഗോതമ്പ് വില എത്തിയിരുന്നു.ഗോതമ്പ് വിലയില്‍ വലിയ വര്‍ധന ഉണ്ടായിട്ടും സര്‍ക്കാര്‍ കയറ്റുമതി തുടരുന്നതില്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കയറ്റുമതി തുടരുന്നത് രാജ്യത്തെ ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിയിലേക്കും നയിക്കുമെന്നായിരുന്നു വിമര്‍ശനം. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉല്‍പാദന രാജ്യമാണ് ഇന്ത്യ.