Sunday, May 5, 2024
educationkeralaNews

ഗവര്‍ണറെ അവഗണിച്ച് വിസി സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: വിസി നിയമനത്തിന് ഗവര്‍ണറെ അവഗണിച്ച് സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഡോ എപിജെ അബ്ദുകള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ വിസി നിയമനത്തിനാണ് സര്‍ക്കാര്‍ നീക്കം നടക്കുന്നത്.                                        സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണറെ പൂര്‍ണമായും അവഗണിച്ചു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. രാഷ്ട്രപതി അനുവാദം നല്‍കാത്ത ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് ഉത്തരവ്. വൈസ് ചാന്‍സിലറെ നിയമിക്കാന്‍ സര്‍ക്കാരിന് അവകാശം നല്‍കുന്നതായിരുന്നു നിയമ ഭേദഗതി. സേര്‍ച്ച് കമ്മിറ്റിയില്‍ യൂണിവേഴ്‌സിറ്റി, യുജിസി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധികളെ ഉള്‍പെടുത്താനാണ് തീരുമാനം. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കാണ് നിലവില്‍ സാങ്കേതിക സര്‍വകലാശാലയുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്.