Monday, May 6, 2024
keralaNews

അയല്‍വാസിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ശരീരമാസകലം പരിക്ക്

കോട്ടയം:അയല്‍വാസി വീട്ടില്‍ അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ശരീരമാസകലം പരിക്ക്. വൈക്കം നഗരസഭ എട്ടാം വാര്‍ഡില്‍ മഠത്തില്‍ പറമ്പില്‍ ശിരിജ (62)ക്കാണ് ശരീരമാസകലം പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയായ കിഴക്കേമഠത്തില്‍ അപ്പു (52)വാണ് വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇരുവീട്ടുകാരും തമ്മിലുള്ള കലഹമാണ് ആക്രമണമെന്നാണ് വിവരം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഗിരിജയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ അപ്പു കറിക്കത്ത് കൊണ്ടാണ് ആക്രമണം നടത്തിയത്. ഗിരിജയുടെ തലയ്ക്കും കഴുത്തിനും മുഖത്തും കൈത്തണ്ടയിലുമടക്കം നിരവധി മുറിവുകളേറ്റു. ഗിരിജയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.