Monday, May 13, 2024
keralaNews

മകന്‍ കേന്ദ്ര മന്ത്രി അച്ഛനും അമ്മയും ഇപ്പോഴും കൂലിപ്പണി ചെയ്തു ജീവിക്കുന്നു.

മകന്‍ കേന്ദ്ര മന്ത്രിയായി എന്ന് കരുതി അതിന്റെ തണലില്‍ ജീവിക്കാതെ അധ്വാനിച്ച് ജീവിക്കാന്‍ തീരുമാനമെടുത്ത മാതാപിതാക്കളുടെ ലാളിത്യത്തിനും ഉറച്ച മനസ്സിനും ബിഗ് സല്യൂട്ട്.പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ രൂപീകരിച്ച മന്ത്രിസഭയില്‍ നിരവധി പുതുമുഖങ്ങളില്‍ ഒരാളയായ ബിജെപി തമിഴ്നാട് യൂണിറ്റ് പ്രസിഡന്റ് ഡോ.എല്‍. മുരുകന്‍ .ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര, വാര്‍ത്താ പ്രക്ഷേപണ വകുപ്പ് കേന്ദ്രമന്ത്രി ഡോ.എല്‍. മുരുഗന്റെ അച്ഛന്‍ ലോകാനാഥനും അമ്മ വരദമ്മാളും ഇപ്പോഴും കൂലിപ്പണി ചെയ്തു ജീവിക്കുന്നത്.ഡോ.എല്‍. മുരുകന്‍ മന്ത്രിയായ ശേഷം ഇപ്പോള്‍ ഡല്‍ഹിലേയ്ക്ക് മാറിയെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഇപ്പോഴും തമിഴ്‌നാട്ടില്‍ തന്നെയാണ്. മകന്റെ ഈ ഉയര്‍ച്ചയില്‍ സ്വയം മതിമറക്കാനോ, അഹങ്കരിക്കാനോ ഒന്നും അവരില്ല. ആരോഗ്യമുള്ളിടത്തോളം കാലം ആരെയും ആശ്രയിക്കാതെ സ്വന്തമായി അധ്വാനിച്ച് ജീവിക്കാനാണ് ആ മാതാപിതാക്കള്‍ താല്‍പര്യപ്പെടുന്നത്. പാടത്ത് ദിവസക്കൂലിക്കാണ് അവര്‍ ജോലി ചെയ്യുന്നത്.ചിലപ്പോഴാകട്ടെ ജോലി കിട്ടാറുമില്ല. മകന്‍ നിരവധി തവണ ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും, അവര്‍ അതിന് കൂട്ടാക്കിയില്ല. ഇളയ മകന്‍ മരിച്ചതിന് ശേഷം മകന്റെ ഭാര്യയെയും, മക്കളെയും നോക്കുന്നതും ഈ മാതാപിതാക്കള്‍ തന്നെയാണ്.

ലളിതമായ ജീവിതത്തിന്റെ സന്ദേശമാണു ലോകനാഥന്‍ വരദമ്മാള്‍ ദമ്പതികള്‍ മുന്നോട്ടുവയ്ക്കുന്നത്.തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയിലെ കോനൂര്‍ ഗ്രാമത്തില്‍ ആസ്‌ബെറ്റോസ് ഷീറ്റിട്ട കൊച്ചു വീട്ടിലാണ് ഇവരുടെ താമസം.44-കാരനായ മുരുകന്റെ അമ്മ വരുദമ്മാളിന് 59 വയസ്സും,അച്ഛന്‍ ലോകനാഥന് 68 -ഉം വയസ്സാണ്. ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും മറ്റും മകനെക്കുറിച്ചുള്ള സന്തോഷ വാര്‍ത്തകള്‍ അറിഞ്ഞപ്പോഴൊക്കെ പാടത്തു പണിയിലായിരുന്നു ഇരുവരും. 2020 മാര്‍ച്ചില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതിന് ശേഷം നാട്ടിലെത്തിയ ഡോ.എല്‍.മുരുഗനെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പതിവുപോലെ തന്നെയാണു അച്ഛനമ്മമാര്‍ അന്ന് വരവേറ്റത്.തങ്ങള്‍ മകന്റെ ഉയര്‍ച്ചക്കായി ഒന്നും ചെയ്തിട്ടില്ലെന്നും, അവനെക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം മാത്രമാമാണെന്നും മുരുകന്റെ അമ്മ പറഞ്ഞു. സ്വന്തം അധ്വാനം കൊണ്ടാണ് മകന്‍ ഈ നിലയിലെത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഭിഭാഷകനായ മുരുകന്‍, ചെന്നൈയിലെ ഡോ. അംബേദ്കര്‍ ലോ കോളേജിലാണ് നിയമപഠനം നടത്തിയത്.