Friday, May 3, 2024
keralaLocal NewsNews

ക്വിറ്റ് ഇന്ത്യാ സമര വാര്‍ഷികം; എം.കെ. രവീന്ദ്രനെ ആദരിച്ചു

ക്വിറ്റ് ഇന്ത്യാ സമര വാര്‍ഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനി കോരുത്തോട് മങ്കുഴിയില്‍ എം.കെ. രവീന്ദ്രനെ രാഷ്ട്രപതിക്കു വേണ്ടി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ വസതിയിലെത്തി ആദരിച്ചു. 22-മത്തെ വയസില്‍ സ്വാതന്ത്ര്യ സമര രംഗത്ത് എത്തിയ ഇദ്ദേഹം നിരവധി തവണ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. 2003 ല്‍ മുന്‍ രാഷ്ട്രപതി എ.പി. ജെ അബ്ദുള്‍ കലാം ഡല്‍ഹിയില്‍ ആദരിച്ചിരുന്നു. 96 വയസ്സായ ഇദ്ദേഹം മകനൊപ്പമാണ് താമസിക്കുന്നത്. കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്യനും ജില്ലാ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.