Wednesday, May 1, 2024
keralaLocal NewsNews

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ തുടങ്ങാൻ  കളക്ടറോട് ആവശ്യപ്പെടും .

എരുമേലിയിൽ കോവിഡ് സെൻറർ തുടരും  . 

എരുമേലി ഗ്രാമപഞ്ചായത്തിൽ  കോവിഡ് ബാധിതരുടെ എണ്ണം  വർദ്ധിക്കുന്ന സാഹചര്യത്തിൽ  എരുമേലി കേന്ദ്രീകരിച്ച് കോവിഡ്  ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻറർ തുടങ്ങാൻ കളക്ടറോട് ആവശ്യപ്പെടുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജ് കുട്ടി പറഞ്ഞു . കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ . എരുമേലിയിൽ കോവിഡ് ബാധിതരുടെ എണ്ണം ഏകദേശം 300 നോട് അടിക്കുകയാണ് .ഇപ്പോൾ പഞ്ചായത്തിൻറെനിയന്ത്രണത്തിലുള്ള കോവിഡ്സെന്ററിലും  കുറെപ്പേർ അവരുടെ വീടുകളിലുമാണ് കഴിയുന്നത് .
എന്നാൽ താലൂക്ക് തലത്തിൽ  കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻറർ തുടങ്ങാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് . പൊടിമറ്റത്ത്
ഇത്തരത്തിലുള്ള സെൻട്രൽ തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു .എരുമേലി കേന്ദ്രീകരിച്ച് ട്രീറ്റ്മെൻറ് സെൻറർ തുടങ്ങാൻ  സാധ്യമല്ലാത്ത സാഹചര്യത്തിൽ ,  ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതും കണക്കിലെടുത്താണ് ട്രീറ്റ്മെൻറ് സെൻറർ എരുമേലിയിൽ  ആരംഭിക്കുന്നതിന് കളക്ടറോട് ആവശ്യപ്പെടുന്നതെന്നും പ്രസിഡന്റ് പറഞ്ഞു .കണ്ടെയ്ൻ മെന്റ് സോണുകളാക്കിയ   വാർഡുകളിലെ ജനങ്ങളുടെ സൗകര്യങ്ങൾ നടത്താൻ വാർഡ് തലത്തിൽ രൂപീകരിച്ചിട്ടുള്ള ജന ജാഗ്രതാ സമിതികളുടെ പ്രവർത്തനം അടിയന്തരമായി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു . എരുമേലി – മുക്കൂട്ടുതറ ടൗണുകളിലെ ജനബാഹുല്യം കർശനമായി നിയന്ത്രിക്കും . കൊവിഡ്  ബാധിതരെ
ആശുപത്രികളിൽ എത്തിക്കുന്നതിനും മറ്റുമുള്ള യാത്രകൾക്കായി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും.
പഞ്ചായത്ത് തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അനൗൺസ്മെൻറുകളും , കുടുംബശ്രീ വാർഷികാഘോഷം –  ആശാവർക്കർ എന്നിവരെയും  ഉൾപ്പെടുത്തും .അടിയന്തിര സാഹചര്യമുണ്ടായാൽ  പഞ്ചായത്തിലെ സ്വകാര്യ  വ്യക്തികളുടെയും,സ്ഥാപനങ്ങളുടെയും സൗകര്യമുള്ള  ഹാളുകൾ പഞ്ചായത്ത് ഏറ്റെടുക്കും .പോലീസിന്റെ  സഹായത്തോടെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കർശനമായ പരിശോധന തുടരും . എന്നാൽ  എരുമേലി കേന്ദ്രീകരിച്ച് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ തുടങ്ങണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉയർന്നു .പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാപഞ്ചായത്തംഗം സുഭേഷ് സുധാകരൻ ,എരുമേലി പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  ഇ ജെ ബിനോയ്, നോഡൽ ഓഫീസർ പ്രമോദ് ,പഞ്ചായത്ത്  അംഗങ്ങളായ  അജി , നാസർ പനച്ചി , വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായി ടിവി ജോസഫ് , പി  കെ ബാബു  നൗഷാദ് , ഹരികൃഷ്ണൻ , പി കെ റസാക്ക് , സാബു മുക്കൂട്ടുതറ , സമിതികളുടെ പ്രതിനിധികളായി മുജീബ് റഹ്മാൻ , ഹരികുമാർ  എന്നിവർ പങ്കെടുത്തു .