Thursday, May 2, 2024
indiaNewsworld

കോവിഡ് ചികില്‍സയ്ക്ക് ഇനി ഗുളികയും.

പ്രതിരോധ കുത്തിവയ്പിനു പിന്നാലെ കോവിഡ് ചികില്‍സയ്ക്ക് ഇനി ഗുളികയും. അമേരിക്കന്‍ നിര്‍മിതമായ ‘മോള്‍നുപിരവിര്‍’ ആന്റി വൈറല്‍ ഗുളികകള്‍ കോവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കാന്‍ ബ്രിട്ടണ്‍ അനുമതി നല്‍കി. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ദിവസം രണ്ടുനേരം വീതം ഗുളിക നല്‍കാനാണ് ബ്രിട്ടീഷ് മെഡിസിന്‍സ് റഗുലേറ്റര്‍ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കുന്നത്. ഫ്‌ലൂ ചികില്‍സയ്ക്കായി വികസിപ്പിച്ച ഈ മരുന്ന് കോവിഡ് രോഗികളുടെ മരണനിരക്ക് പകുതിയായി കുറയ്ക്കുമെന്ന കണ്ടെത്തലാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലുള്ളത്. രോഗത്തിന്റെ തുടക്കത്തിലേ ഈ ഗുളിക കഴിക്കുന്നതുമൂലം പലര്‍ക്കും ആശുപത്രിവാസവും ഒഴിവാക്കാനാകും.