Saturday, May 4, 2024
keralaNews

കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ 36 പേര്‍ക്ക് പരുക്ക്.

കോഴിക്കോട് :തെരുവുനായ ആക്രമണത്തില്‍ 36 പേര്‍ക്ക് പരുക്ക്. മാങ്കാവ്, കൊമ്മേരി ,പൊറ്റമ്മല്‍ ഭാഗത്താണ് വിദ്യാര്‍ഥികളെയടക്കം തെരുവുനായ ആക്രമിച്ചത്. പരുക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സ്‌കൂള്‍ വിട്ടുവരുമ്പോള്‍ അപ്രതീക്ഷിതമായി തെരുവുനായയുെട മുന്നില്‍ അകപെട്ടതിന്റെ ഞെട്ടലും പേടിയും ഇപ്പോഴും വിട്ടുമാറിയിട്ടില്ല പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പ്രിയയ്ക്ക്. കൈയ്ക്കും കാലിനും സാരമായ മുറിവേറ്റിട്ടുണ്ട്. പ്രിയയെ കൂടാതെ നാല്‍പ്പതോളം ആളുകളെയാണ് തെരുവനായകള്‍ ആക്രമിച്ചത്. ഇതില്‍ പ്രായമായവരും ഉള്‍പ്പെടുന്നു. നായയെ കണ്ട് പേടിച്ചോടുന്നതിനിടെ പലര്‍ക്കും വീണ് പരുക്കേറ്റിട്ടുണ്ട്. ഇതോടെ നായയെ പിടിക്കാന്‍ നാട്ടുകാര്‍ തന്നെ സംഘടിച്ചിറങ്ങി.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നാട്ടുകാരുെട സഹോയത്തോെട കോര്‍പ്പറേഷനിലെ മൃഗ ജനന നിയന്ത്രണ ജീവനക്കാര്‍ പൂവങ്ങല്‍ ഭാഗത്ത് പലരെയും കടിച്ച ഒരു നായയെ പിടികൂടി. അപ്പോഴും കൊമ്മേരി, പൊറ്റമ്മല്‍ ഭാഗത്ത് അലഞ്ഞുനടക്കുന്നവയെ കണ്ടെത്താന്‍ ആയിട്ടില്ല. വിദ്യാര്‍ഥികളും പ്രായമായവരും പ്രത്യേകം സൂക്ഷിക്കണമെന്നും എത്രയും വേഗം അക്രമാസക്തരായ മുഴുവന്‍ തെരുവ് നായകളെയും പിടികൂടുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.